Monday, August 18, 2008

ചിത്രങ്ങള്‍ - കാകഃ കാകഃ, പികഃ പികഃ..!: ബ്ലോഗുകളെ ഗൂഗിളിനൊന്ന് കാട്ടി കൊടുക്കാന്‍

ചിത്രങ്ങള്- കാകഃ കാകഃ, പികഃ പികഃ..!: ബ്ലോഗുകളെ ഗൂഗിളിനൊന്ന് കാട്ടി കൊടുക്കാന്‍

Sunday, August 10, 2008

കണ്ണിൽ കരട് പോയാൽ.....

ഉച്ച തിരിഞ്ഞ് കാര്യമായൊന്നും ചെയാനില്ലാത്തത് കൊണ്ട് പാടത്തേക്കിറങ്ങി. പന്തു കളി പാർട്ടി എത്തിയിട്ടുണ്ടാവില്ല.എന്നാലും പാലത്തിന്റെ കൈവരിയിൽ ആരെങ്കിലും കാണും വെടി വട്ടത്തിന്.ദാസനൊ ഹാരിസൊ ഒക്കെ.വേനൽ വെയിലിന്റെ ചൂട് കുറഞ്ഞിട്ടില്ല.പെയ്തൊഴിഞ്ഞ പാടത്തിന്റെ നിശ്വാസം വായുവിൽ ഇപ്പൊഴും അലകൾ സ്ര്ഷ്ടിക്കുന്നുണ്ട്. വെടി വൈപാട് നേരത്തെ തുടങ്ങിയ സംഖത്തോടൊപ്പം ഞാനും കൂടി.കാര്യങ്ങൾ മുറപോലെ പുരോഗമിച്ചൂകൊണ്ടിരിക്കെ മില്ലിനടുത്തെ വളവുതിരിഞ്ഞ് ബീരാങ്കാക്ക നടന്നു വരുന്നു.അടുത്തെത്തിയപ്പോൾ മനസ്സിലയി എന്തൊക്കെയോ പിറുപിറുത്ത് കൊണ്ടാണ് വരവ്. കയ്യിൽ ചെറിയൊരു കുപ്പിയുമുണ്ട്....

“എന്തേ ബീരാങ്കാക്കാ....?”

“ഹും....!”

“ഊം.....?

“മനേ...അന്നോട് പറ്യാന്....

“..ന്റെ കാല് മിഞ്ഞാന്നൊന്ന് ബെച്ചുത്തി....!“

“ന്ന്ട്ട്...?

“ന്ത്ന് പറിണ്....ന്ന് നേരംബെള്ത്തപ്പോത്ത്ന്.... അതാണ്ട് പൌത്ത്.....!”
“ഊം...ന്ന്ട്ട്...?

“ന്ന്ട്ട്..ന്ന്പ്പൊ നേരം ബെള്ക്കുംബൊ പൊയതാ ഞമ്മളെ ധർമ്മാസ്പത്രീല്...

“അത് നന്നായി.....ന്ന്ട്ടൊ....?”

“...ന്ത് നന്നാക് ണ്...മനേ...!

“...ദാ‍...ഓലൊര് ചോന്ന ബള്ളം തന്ന്...”

“ന്ന്ട്ട്....?”

“ന്ന്ട്ടൊ...ഇതൊര് മൂന്നേരം കുട്ച്ചാം പറഞ്ഞ്.....അതെന്നെ....”

“ആ ... അതാണ്ട് കുട്ച്ചൂടി...മാറിക്കോളൂം....

“ഹും...!

“ന്ത് മാറൂംന്ന്......കണ്ണ്കരട്പോയീന് ...കുണ്ടീലാ ഊതല്.....”